പ​നി കൂ​ടി​യേ​ക്കും; അ​തീ​വ ജാ​ഗ്ര​ത വേ​ണം: ആ​രോ​ഗ്യ​മ​ന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി കേ​സു​ക​ളി​ൽ ഇ​നി​യും വ​ർ​ധ​ന​യു​ണ്ടാ​യേ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ​നി​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് മേ​യ് മാ​സ​ത്തി​ൽ ത​ന്നെ വി​ല​യി​രു​ത്തി​യി​രു​ന്നു​വെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്ത​രു​ത്. ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ വ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും.

കൊ​തു​കു​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യം ഒ​രി​ക്ക​ലും ഉ​ണ്ടാ​ക​രു​ത്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മു​ൻ​ക​രു​ത​ൽ വേ​ണം. കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ല​ല്ല, മ​ര​ണം ഒ​ഴി​വാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ക്കണം.

മ​ര​ണം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. മ​രു​ന്നു​ക​ളും ടെ​സ്റ്റ് കി​റ്റു​ക​ളും സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളും ഉ​റ​പ്പ് വ​രു​ത്ത​ണം.

ഫീ​ല്‍​ഡ് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ മോ​ണി​റ്റ​റിം​ഗ് സെ​ല്‍ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ സ​മ​യം സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​ന പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം 13,000 ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച​ത്തെ ക​ണ​ക്ക് പ്ര​കാ​രം 12876 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച​ത് ചി​കി​ത്സ തേ​ടി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha