സൗദിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മലയാളി ഡ്രൈവര്‍ കൊല്ലപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

റിയാദ്: മോഷ്ടാക്കളുടെ കുത്തേറ്റ് റിയാദില്‍ മലയാളി കൊല്ലപ്പെട്ടു. തൃശൂര്‍ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്. സൗദി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ് എക്സിറ്റ് നാലിലുള്ള പാര്‍ക്കില്‍ വിശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി ആയിരുന്നു മോഷ്ടാക്കളുടെ ആക്രമണം..

പരിക്കേറ്റ അഷ്റഫിനെ സൗദി ജര്‍മന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:ഷഹാന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം കമ്മിറ്റി അംഗമായിരുന്നു അഷ്‌റഫ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha