ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേഷനിൽ യാ​ത്ര​ക്കാ​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഉന്നതസംഘം സന്ദർശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി റെ​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​മി​നി​റ്റീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​ദാ​സും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ഇ​ന്നു മു​ത​ൽ പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കും.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തി​ന്‍റെ​ അ​ടി​സ്ഥാ​ന​ത്തി​ൽ കൂടിയാ​ണ് സ​ന്ദ​ർ​ശ​നം. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ക.

ഉ​ച്ച​യ്ക്ക് 12ന് കാ​സ​ർ​ഗോ​ഡ്, ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​യ്യ​ന്നൂ​ർ, വൈ​കു​ന്നേ​രം നാ​ലി​ന് പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കും. നാ​ളെ രാ​വി​ലെ 10ന് ക​ണ്ണൂ​ർ, 12ന് ​ത​ല​ശേ​രി, ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ട​ക​ര സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കും. പ്ര​ത്യേ​ക ട്രെ​യി​നി​ലാണ് സംഘം സ​ഞ്ച​രി​​ക്കു​ക.

എഡിആ​ർ​എം, സീ​നി​യ​ർ ഡിസിഎം ​തു​ട​ങ്ങിയ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കൂടെയു​ണ്ടാ​കും.നി​ല​വി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ടും റ​യി​ൽ​വെ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha