പോക്സോ കേസ് പ്രതി ബിജെപി എംപിയെ അറസ്റ്റ് ചെയ്തു വനിത ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണം; സമീറ ഫിറോസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നമ്മുടെ നാടിൻറെ അഭിമാനം ഉയർത്തുവാൻ ത്യാഗം ചെയ്ത കായിക താരങ്ങൾ മാനം കാക്കുവാൻ നീതിക്കുവേണ്ടി തെരുവിൽ സമരം തുടരുമ്പോൾ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമർപ്പിച്ച ഒരു സമൂഹത്തിന് മൗനം അവലംബിക്കാൻ സാധ്യമല്ല

സ്ത്രീ സമൂഹത്തിന് യാതൊരു വിലയും കൽപ്പിക്കാതെയാണ് കേന്ദ്രഭരണം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു പീഡനം നടത്തി ഉള്ള കേസിലും ബിജെപി നേതാക്കൾ പ്രതികൾ ആകുന്നിടത്തൊക്കെയും അവരെ തഴുകി യും സംരക്ഷിച്ചുമാണ് ഭരണകർത്താക്കൾ മുമ്പോട്ട് പോകുന്നത്. ഇത് കണ്ട് മിണ്ടാതിരിക്കാൻ വിമൻ ഇന്ത്യ മൂവ്മെന്റ്‌ എന്ന ഒരു സംഘടനക്ക് സാധ്യമാവില്ല എന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് ഓർമ്മിപ്പിച്ചു.

വിമൻ ഇന്ത്യ മൂവ്മെന്റ്‌
കണ്ണൂർ ജില്ലാ കമ്മിറ്റി കാൾടെക്സ്‌ ജംഗ്‌ഷനിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കമ്മിറ്റി അംഗം ഷഹനാസ് ഇക്ബാൽ സ്വാഗതം പറയുകയും തലശ്ശേരി മണ്ഡലം സെക്രട്ടറി സമീറ നന്ദി പറഞ്ഞു. പ്രതിഷേധ സംഗമത്തിൽ ജില്ലാ ട്രഷറർ ഫാത്തിമ ഷംസുദ്ദീൻ, കണ്ണൂർ മണ്ഡലം പ്രസിഡണ്ട് അജ്നാസ്, തലശ്ശേരി പ്രസിഡൻറ് ഷഹസ്സാദി, ധർമ്മടം പ്രസിഡൻറ് ഷബു ജാസ്മിൻ, എന്നിവർ നേതൃത്വം നൽകി, പരിപാടിയിൽ നിരവധി സ്ത്രീകൾ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha