കണ്ണൂർ മേയർ പദവി കൈമാറ്റം പോര് മൂർഛിക്കുന്നു; ചർച്ചയ്ക്കില്ലെന്ന് ലീഗ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കോർപ്പറേഷൻ മേയർ പദവി കൈമാറുന്നതിനെച്ചൊല്ലി മുസ്ലിം ലീഗ് – കോൺഗ്രസ് പോര് മൂർഛിക്കുന്നു. രണ്ടരവർഷം വീതം മേയർ പദവിയെന്ന കരാർ നടപ്പാക്കാൻ തയ്യാറല്ലെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ, രണ്ടര വർഷത്തിൽ കുറഞ്ഞ ഒരു നീക്കുപോക്കിനും തയ്യാറാവേണ്ടതില്ലെന്നാണ്‌ ലീഗ്‌ ജില്ലാ നേതൃയോഗത്തിന്റെയും തീരുമാനം. കോൺഗ്രസുമായി ഇനി ചർച്ചക്കില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ കരീം ചേലേരി കഴിഞ്ഞ ദിവസം പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. തീരുമാനം ഡി.സി.സി നേതൃത്വം പറയട്ടെയെന്നും ഞായറാഴ്ചക്കുള്ളിൽ തീരുമാനമാകുന്നില്ലെങ്കിൽ ലീഗ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനും മുൻ ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനിയും ലീഗ് ജില്ലാ നേതാക്കളും പങ്കെടുത്ത ഉഭയകക്ഷി ചർച്ചയിലാണ് ആദ്യ രണ്ടരവർഷം കോൺഗ്രസിനും പിന്നീട് ലീഗിനും മേയർ പദവി തീരുമാനിച്ചത്. എന്നാൽ, രണ്ടര വർഷം പൂർത്തിയായിട്ടും കോൺഗ്രസ് മേയർ പദവി കൈമാറ്റം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞയാഴ്ച കെ. സുധാകരന്റെ സാന്നിധ്യത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിലും കോൺഗ്രസ് മേയർ പദവി കൈമാറില്ലെന്ന നിലപാടാണെടുത്തത്. കോർപ്പറേഷനിൽ നല്ല അംഗസംഖ്യയുള്ളതിനാൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുംപിടുത്തമായിരുന്നു ഡിസിസി നേതൃത്വത്തിന്റേത്. കണ്ണൂർ കോർപ്പറേഷൻ മേയർ പദവി കൈമാറണമെങ്കിൽ ലീഗ് കൈവശം വയ്‌ക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ഇതേ രീതിയിൽ മാറ്റം വേണമെന്ന നിർദ്ദേശവും കോൺഗ്രസ് മുന്നോട്ടുവച്ചു. ലീഗിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. 

സംസ്ഥാനതലത്തിൽ ലീഗിനെ സമ്മർദത്തിലാക്കുന്ന വിഷയമായിട്ടും കെ സുധാകരൻ ചർച്ചയിൽ ഇതിനെ എതിർത്തില്ല. പിന്നീട്, ചർച്ച നടത്താമെന്ന ധാരണയിൽ പിരിഞ്ഞെങ്കിലും മേയർ പദവി കൈമാറ്റ വിഷയം അത്ര ഗൗരവമാക്കേണ്ടെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ പൊതുധാരണ. ബുധൻ ഡി.സി.സി പ്രസിഡന്റുമായി നടന്ന ചർച്ചയിലും അപമാനിതരായതോടെയാണ് ലീഗ് പരസ്യ പ്രതികരണം നടത്തിയത്. അതേ സമയം മൂന്നുവർഷവും രണ്ടു വർഷവും എന്ന്‌ ധാരണയാക്കി തൽക്കാലം ലീഗിനെ ഒതുക്കാനും കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha