കൂത്തുപറമ്പ് വട്ടിപ്രം - മാണിക്കോത്ത് വയൽ റോഡ് പുനർനിർമ്മാണം പാതിവഴിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : വട്ടിപ്രം മാണിക്കോത്ത് വയൽ റോഡിന്റെ പുനർനിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് നിർമ്മാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടു. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതി പ്രകാരമാണ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന ടാറിംഗ് കുത്തിപ്പൊളിച്ച് പ്രവൃത്തി ആരംഭിച്ചെങ്കിലും കാൽഭാഗം പോലും പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു. യാത്രായോഗ്യമായിരുന്ന റോഡ് പുനനിർമ്മാണത്തിന്റെ ഭാഗമായി കുത്തിപ്പൊളിച്ചതോടെ ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഷ്കരമായി. ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നി വീഴുന്നത് പതിവ് കാഴ്ചയാണെന്നും നാട്ടുകാർ പറയുന്നു..

 ദിനംപ്രതി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. നിർമ്മാണം പൂർത്തിയാകാത്തതിനാൽ അത്യാവശ്യത്തിന് വിളിച്ചാൽ പോലും വാഹനങ്ങൾ വരുന്നില്ല.ക്രഷർ സമരം ആയതിനാലാണ് നിർമ്മാണം പാതിവഴിയിൽ നിലച്ചതെന്നാണ് അധികൃതർ പറയുന്നത്. മഴ തുടങ്ങുന്നതോടെ നിർമ്മാണത്തിൽ കാലതാമസം ഉണ്ടാകുമെന്നും പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha