മുഴപ്പിലങ്ങാട് ദേശീയപാതയിൽ അഴിയാക്കുരുക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

.മു​ഴ​പ്പി​ല​ങ്ങാ​ട്: ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് യൂ​ത്തി​ന് സ​മീ​പ​ത്തെ സ​ർ​വി​സ് റോ​ഡി​ൽ വീ​ണ്ടും ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം കു​രു​ക്കി​ലാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നാ​ണ് സം​ഭ​വം. മം​ഗ​ളൂ​രു​വി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

രാ​വി​ലെ 10ഓ​ടെ ക്രെ​യി​ൻ വ​ന്ന് ലോ​റി മാ​റ്റി​യ​തോ​ടെ​യാ​ണ് കു​രു​ക്ക​ഴി​ഞ്ഞ​ത്. ഇ​വി​ടെ ഇ​തി​ന​കം നി​ര​വ​ധി ത​വ​ണ ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ ഇ​ത് ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും ഇ​തേ സ്ഥ​ല​ത്ത് ച​ര​ക്ക് ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു.

ഇ​ടു​ങ്ങി​യ സ​ർ​വി​സ് റോ​ഡി​ൽ നി​ന്നും എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ച​ര​ക്ക് ലോ​റി റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള കു​ഴി​യി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ റോ​ഡി​നോ​ട് ചേ​ർ​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ചാ​ലു​ക​ളാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഒ​രു വ​ശ​ത്ത് ഓ​വു​ചാ​ലി​ന്റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലൂ​ടെ ക​യ​റി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

ഒ​രു കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് മാ​സ​ങ്ങ​ളാ​യി ഇ​ള​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​രം കാ​ണു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പൊ​ട്ട് കി​ഴ​ക്ക് ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡ് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. മ​റു​വ​​ശ​ത്തെ സ​ർ​വി​സ് റോ​ഡി​ലൂ​ടെ​യാ​ണ് ഇ​രു ഭാ​ഗ​ത്തേ​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ബൈ​പ്പാ​സ് റോ​ഡ് തു​ട​ങ്ങു​ന്ന ക​വാ​ട​ത്തി​ന് സ​മീ​പ​ത്തെ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കി​ഴ​ക്ക് ഭാ​ഗം സ​ർ​വി​സ് റോ​ഡ​ട​ച്ച​ത്.

എ​ന്നാ​ൽ, വേ​ണ്ട​ത്ര വേ​ഗ​ത​യി​ൽ റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​പ്പോ​ഴി​വി​ടെ ഒ​രു സ​ർ​വി​സ് റോ​ഡ് മാ​ത്ര​മാ​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. ഇ​ത് വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ഒ​രു മു​ന്നൊ​രു​ക്ക​വും പ​ക​രം സം​വി​ധാ​ന​വു​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​യു​ടെ പേ​രി​ൽ റോ​ഡു​ക​ൾ അ​ട​ക്കു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha