ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ പരിസ്ഥിതി വാരാചരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഉളിയിൽ : ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐഡിയൽ അക്കാദമി വിദ്യാർത്ഥികൾ സണ്ണി ജോസഫ് എം.എൽ.എ , മുനിസിപ്പൽ ചെയർ പേഴ്സൺ കെ. ശ്രീലത, ഇരിട്ടി പോലിസ് സബ് ഇൻസ്പെക്ടർ ടി.ജി. അശോകൻ, ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻ കുയിലൂർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് പൊയിലൻ അയ്യൂബ് എന്നിവർക്ക് മാവിൻ തൈ സമ്മാനിച്ചു.
ഐഡിയൽ അക്കാദമി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി.എം. ബഷീർ, സി. സലീം മൂസ, വൈസ് പ്രിൻസിപ്പൽ കെ.വി. അബ്ദുൽ വഹാബ്, അധ്യാപകരായ എൻ.എൻ. ഷംസുദ്ദീൻ, ജിത അജിത് കുമാർ, എസ്. സീനത്ത് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha