മലയോരത്തിന്‌ കരുതലായി ഇരിട്ടി താലൂക്കാശുപത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ചികിത്സാരംഗത്ത്‌ ആറരപ്പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി ഇരിട്ടി താലൂക്കാശുപത്രി. 1957ൽ ഇരിട്ടി നേരമ്പോക്ക്‌ റോഡരികിൽ കീഴൂരിടത്തിൽ വലിയ കേശവൻ വാഴുന്നവർ കുടുംബം ദാനം നൽകിയ സ്ഥലത്ത്‌ പ്രാഥമിക ആരോഗ്യ കേന്ദ്രമായാണ്‌ തുടക്കം. ആദിവാസികളടക്കമുള്ള സാധാരണക്കാർക്ക്‌ ആശ്രയിക്കാവുന്ന മലയോരത്തിന്റെ ധർമാശുപത്രിയായി പി.എച്ച്‌.സി വളർന്നു.

വികസനം ലക്ഷ്യമിട്ട്‌ ഇരിട്ടി

ഹൈസ്കൂൾ പരിസരത്ത്‌ വാഴുന്നവർ കുടുംബം ദാനംചെയ്ത സ്ഥലത്ത്‌ വിശാല സൗകര്യങ്ങളോടെ ആശുപത്രി മാറ്റി സ്ഥാപിച്ചു. 2001ൽ നായനാർ സർക്കാർ സിഎച്ച്‌സിയാക്കി ഉയർത്തിയ ആശുപത്രിക്ക്‌ വി.എസ്‌. സർക്കാർ 2008ൽ
താലൂക്കാശുപത്രി പദവി നൽകി. 2015 വരെ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലായിരുന്ന ആശുപത്രിക്ക്‌ രണ്ട്‌ നില കെട്ടിടം അടക്കം വിവിധ സൗകര്യങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഒരുക്കി. 2015ൽ ഇരിട്ടി നഗരസഭയായതോടെ ആശുപത്രി മുനിസിപ്പാലിറ്റിക്ക്‌ കീഴിലായി. പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർ മന്ത്രിമാരായിരിക്കെ ആശുപത്രി പുതുമോടിയിലെത്തിക്കുന്ന വ്യത്യസ്ത പദ്ധതികൾ നടപ്പാക്കി. നിലവിൽ 15 ഡോക്ടർമാരും ജീവനക്കാരുമുണ്ട്‌. ആയിരത്തി ഇരുനൂറോളം രോഗികൾവരെ ദിനംപ്രതി ഒ.പിയിൽ ചികിത്സ തേടുന്നു. 

കിഫ്‌ബിയിൽ  64 കോടിയുടെ ആശുപത്രി സമുച്ചയം

താലൂക്കാശുപത്രി വികസനത്തിൽ നാഴികക്കല്ലാവുന്ന 64 കോടിയുടെ ആറ്‌ നില കെട്ടിട സമുച്ചയ നിർമാണത്തിന്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അംഗീകാരം നൽകി. 49 കോടിയിൽ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ്‌ കിഫ്‌ബി അംഗീകരിച്ചു. നിർമാണ നടപടികൾ ടെൻഡർ ഘട്ടത്തിലാണ്‌. ബൃഹത്തായ ഈ കെട്ടിടംകൂടിയാവുന്നതോടെ ഇരിട്ടി താലൂക്കാശുപത്രി കുടകിലുള്ളവർക്കും മലയോരത്തിനാകെയുമുള്ള എറ്റവും വലിയ ആശുപത്രിയാവും. 
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha