പെർമിറ്റ്‌: കണ്ണൂരിൽ ബസ്സുടമകളുടെ നിരാഹാരം 9ന്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ദീർഘകാലമായി സർവീസ്‌ നടത്തുന്ന സ്വകാര്യബസ്സുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം യഥാർഥ പെർമിറ്റായി പുതുക്കി നൽകണമെന്നാവശ്യപ്പെട്ട്‌ ഒമ്പതിന്‌ കലക്ടറേറ്റിനുമുന്നിൽ നിരാഹാരം നടത്തുമെന്ന്‌ ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ലിമിറ്റഡ്‌ സ്‌റ്റോപ്‌ ബസ്സുകളുടെ പെർമിറ്റ്‌ സംബന്ധിച്ച്‌ മെയ്‌ നാലിന്റെ വിജ്ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ ടിക്കറ്റ്‌ നിരക്ക്‌ വർധിപ്പിക്കുക, കെ.എസ്‌.ആർ.ടി.സിയിലും സ്വകാര്യ ബസ്സുകളിലേതുപോലെ സ്പോട്ട്‌ ടിക്കറ്റ്‌ നടപ്പാക്കുക, ബസ്‌ വ്യവസായത്തെക്കുറിച്ച്‌ പഠിക്കാൻ കമീഷനെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ്‌ സമരം.

തിങ്കൾ മുതൽ സെക്രട്ടറിയറ്റിനു മുന്നിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ. തോമസ്‌ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണയുമായാണ്‌ ജില്ലയിൽ നിരാഹാരമിരിക്കുന്നത്‌. രാവിലെ പത്തുമുതൽ അഞ്ചുവരെയാണ്‌ സമരം. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ പി.പി. മോഹനൻ, കെ. വിജയമോഹനൻ, എം. രഥുനാഥൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha