തളിപ്പറമ്പിൽ പത്ത് വയസ്സുകാരിയെ പല തവണ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവുശിക്ഷ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തളിപ്പറമ്പ് : പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ യുവാവിന് 83 വർഷം തടവുശിക്ഷ. പുളിങ്ങോം പാലാം തടം കാണിക്കാരൻ കെ.ഡി. രമേശിനെ (32) ആണ് ശിക്ഷിച്ചത്. 83 വർഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എം.പി. ആസാദ് ചെറുപുഴ എസ്.ഐ എം.എൻ.ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജോസ് ഹാജരായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha