മട്ടന്നൂർ : ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരന് 35 വർഷം തടവ്. കേളകം പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് 35 വർഷം തടവിനും ഒരുലക്ഷത്തി പത്തായിരം രൂപ പിഴയടക്കാനും മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷിച്ചത്. പിഴ തുകയിൽ ഒരു ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. കേളകം എസ്.ഐ പി. അരുൺ ദാസാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു