പെന്‍ഷന്‍ മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30ന് മസ്റ്ററിങ് അവസാനിക്കേണ്ടത് ആയിരുന്നു. എന്നാല്‍ ഹൈക്കോടതി സ്‌റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമയ പരിധി നീട്ടിയത്.

പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നെന്നും സ്ഥലത്ത് ഉണ്ടെന്നും ഉറപ്പാക്കാന്‍ ഈ വര്‍ഷം മുതലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും പങ്കാളികൾ ആക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിലവില്‍ 60 ശതമാനത്തോളം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha