ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി; 30 ശതമാനം സർക്കാർ റിബേറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.

ഈ സാമ്പത്തിക വർഷം 150 കോടിയുടെ വിപണനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് ചെയർമാനിൽനിന്ന് മഹമൂദ് സഫ്‌വാൻ തങ്ങൾ ഏഴിമല ആദ്യവിൽപന ഏറ്റുവാങ്ങി. 30 ശതമാനം സർക്കാർ റിബേറ്റോടെ 27-വരെയാണ് ഖാദി മേള.

കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി. അബ്ദുറഷീദ് സഖാഫി മെരുവമ്പായി, കെ. നിസാമുദ്ദീൻ, വളപട്ടണം താജുൽ ഉലമ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ കെ. അബ്ദുൽ ജലീൽ ഹാജി, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി. രാജേഷ്, കേരള ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ കെ. ജിഷ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha