ഇ.പി. ജയരാജൻ വധശ്രമം: കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹർജിയിൽ അന്തിമവാദം 27ന്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി : എൽ.ഡി.എഫ്‌ കൺവീനറും സി.പി.ഐ.എം നേതാവുമായ ഇ.പി. ജയരാജനെ ട്രെയിൻ യാത്രയ്‌ക്കിടെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽനിന്ന്‌  കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി അന്തിമവാദത്തിനായി ഇരുപത്തേഴിലേക്ക് മാറ്റി.  തിരുവനന്തപുരം അഡീഷണൽ സെഷൻസ്‌ കോടതിയുടെ പരിഗണനയിലുള്ള കേസിൽനിന്ന്‌ കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ ഹർജി ജസ്‌റ്റിസ്‌ എ.എ. സിയാദ്‌ റഹ്മാനാണ്‌ പരിഗണിക്കുന്നത്‌. 

1995 ഏപ്രിൽ 12ന്‌ രാജധാനി എക്‌സ്‌പ്രസിലായിരുന്നു സംഭവം. ഇ.പി. ജയരാജൻ ചണ്ഡീഗഢിൽനിന്ന്‌ പാർടി കോൺഗ്രസ്‌ കഴിഞ്ഞ്‌ കേരളത്തിലേക്ക്‌ മടങ്ങുന്നതിനിടെ ആന്ധ്രയിലെ ഓങ്കോളിൽ വെച്ചായിരുന്നു ആക്രമണം. ജയരാജൻ മുഖം കഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലിൽ ശശിയാണ്‌ വെടിയുതിർത്തത്‌. പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു, കെ. സുധാകരൻ എന്നിവരാണ് മറ്റ് പ്രതികൾ.

പ്രതികൾ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടർന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാൻ നിയോഗിച്ചെന്നുമാണ് കേസ്‌. പൊലീസ്‌ അന്വേഷണം തൃപ്‌തികരമല്ലാത്തതിനാൽ ഇ.പി. ജയരാജൻ തിരുവനന്തപുരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌തു. കോടതിനിർദേശമനുസരിച്ച്‌ തമ്പാനൂർ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ കുറ്റപത്രം സമർപ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുധാകരൻ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന്‌ 2016ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha