പോക്സോ കേസിൽ പ്രതിക്ക് 22 വർഷം തടവും പിഴയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ 2018 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് 22 വർഷം തടവും 65000 രൂപ പിഴയും മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ചു. കീഴല്ലൂർ കൊതേരി സ്വദേശി അബ്ബാസ് വി കെ,വയസ്സ് 72, പാലക്കുന്നത്ത് ഹൗസ് എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീമതി അനീറ്റ ജോസഫ് വിധി പറഞ്ഞത്.
2018ൽ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസിന് ആസ്പദമായി നടന്ന സംഭവത്തിൽ അന്നത്തെ സബ്ബ് ഇൻസ്പെക്ടർ ശിവൻ ചോടോത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും. തുടർന്ന് ഇൻസ്‌പെക്ടർ ജോഷി ജോസ് കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷീന പി.വി എന്നവരും ഹാജരായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha