ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പായി ഹാജരാക്കണം: ആർടിഒ
കണ്ണൂരാൻ വാർത്ത

കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പായി അറ്റകുറ്റപ്പണികൾ തീർത്ത് അതത് രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ ഹാജരാക്കണമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. സ്‌കൂൾ വാഹന ഡ്രൈവർമാർ സർക്കാർ നിർദേശ പ്രകാരമുള്ള പരിശീലന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് എല്ലാ സ്‌കൂൾ അധികൃതരും ഉറപ്പുവരുത്തണം. നിർദേശങ്ങൾ പാലിക്കാതെ സ്‌കൂൾ വാഹനങ്ങൾ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ആർ ടി ഒ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത