ജില്ലാതല പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു
കണ്ണൂരാൻ വാർത്ത

കണ്ണൂർ: കണ്ണപുരം തൃക്കോത്ത് ഷൈൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. 2023 മെയ് 20 ശനിയാഴ്ച രാത്രി 8മണിക്ക് ചെറുകുന്ന് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഒന്നാം സ്ഥാനം നേടുന്നവർക്ക് വാടി പവിത്രൻ സ്മാരക എവർ റോളിംഗ് ട്രോഫിയും (EMS സ്മാരക വായനശാല സ്പോൺസർ ചെയ്തത്) 8000 രൂപ പ്രൈസ് മണിയും (ഷൈൻ സ്റ്റാർ തൃക്കോത്ത് സ്പോൺസർ ചെയ്തത്) രണ്ടാം സ്ഥാനം നേടുന്നവർക്ക് ഹൈറിച്ച് ഓൺലൈൻ ഷോപ്പി സ്പോൺസർ ചെയ്യുന്ന റണ്ണറപ്പ് ട്രോഫിയും ഷൈൻ സ്റ്റാർ സ്പോൺസർ ചെയ്യുന്ന 4000 രൂപ പ്രൈസ് മണിയും നൽകും. കൂടാതെ ഏറ്റവും നല്ല ഗോൾകീപ്പർക്കും ഏറ്റവും നല്ല ഷൂട്ടർക്കും ഹൈറിച്ച് ഓൺലൈൻ ഷോപ്പി സ്പോൺസർ ചെയ്യുന്ന ട്രോഫിയും ഉണ്ടായിരിക്കും.

ഗ്രൗണ്ട് ഫീ 500 രൂപ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കാണുന്ന👇 നമ്പറിൽ ഉടൻ ബന്ധപ്പെടുക 9895738618, 9539623762.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത