റബ്ബർ കർഷക ലോങ്‌ മാർച്ചിന്‌ ഉജ്വല തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ : റബർ കർഷകരുടെ പുതിയ സമരകാഹളമുയർത്തി കേരളാ കർഷകസംഘം സംഘടിപ്പിക്കുന്ന കർഷക ലോങ്‌ മാർച്ചിന്‌ ചെറുപുഴയിൽ ആവേശത്തുടക്കം. റബറിന്‌ 300 രൂപ താങ്ങുവില നിശ്ചയിച്ച് കേന്ദ്രസർക്കാർ റബർ സംഭരിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള കർഷക സംഘം 25നും 26നും രാജ്ഭവന് മുന്നിൽ നടത്തുന്ന റബർ കർഷകരുടെ രാപകൽ സമരത്തിന്റെ ഭാഗമായാണ്‌ ലോങ് മാർച്ച്. വടക്കൻ മേഖലാ മാർച്ച് ചെറുപുഴയിൽ കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.ജെ. ജോസഫാണ് ജാഥാ ലീഡർ. കെ.ഡി. അഗസ്റ്റിന്‍ അധ്യക്ഷനായി. പി. ഗോവിന്ദന്‍, ഒ.വി. നാരായണന്‍, പി.പി. ദാമോദരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, പി. ശശിധരന്‍, കെ. പത്മിനി, കെ.പി. ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് ചുറ്റി സമാപിച്ചു. 

തെക്കൻ മേഖലാ ജാഥ ഉദ്‌ഘാടനം ഇന്ന്‌

ഇരിട്ടി : കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ നയിക്കുന്ന തെക്കൻ മേഖലാ കർഷകലോങ് മാർച്ച്‌ ചൊവ്വ രാവിലെ എട്ടിന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ഇരിട്ടിയിൽ സമാപിക്കും. സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. പഴയ ബസ്‌റ്റാൻഡിലാണ്‌ സമാപന സമ്മേളനം. 

സംസ്ഥാന കമ്മിറ്റി അംഗം കെ സി മനോജ്‌ നയിക്കുന്ന സഹമാർച്ച്‌ പകൽ രണ്ടിന്‌ വള്ളിത്തോടിൽ കെ.വി. സുമേഷ്‌ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. നൂറുകണക്കിന്‌ കൃഷിക്കാരും കർഷകസംഘം പ്രവർത്തകരും ലോങ് മാർച്ചിലും സഹമാർച്ചിലും അണിനിരക്കും. രണ്ട്‌ മാർച്ചുകളും ഇരിട്ടിയിൽ കേന്ദ്രീകരിച്ച്‌ സമാപിക്കും. മാർച്ചുകളെ വർഗ ബഹുജന സംഘടനകൾ അഭിവാദ്യം ചെയ്ത്‌ വരവേൽക്കും.

കർഷകലോങ്‌ മാർച്ചിന്റെ പ്രചാരണാർഥം കേരള കർഷക സംഘം കേളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റബർ കർഷകരുടെ സംഗമം നടത്തി.
വ്യാപാരഭവനിൽ ജില്ലാ എക്‌സിക്യൂട്ടീവംഗം എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി.കെ. മോഹനൻ അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി കെ.ജി. വിജയപ്രസാദ്, പി.എം. രമണൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha