ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കണ്ണൂരാൻ വാർത്ത
കല്‍പ്പറ്റ : വയനാട് കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കാട്ടിക്കുളം സ്വദേശിയായ ഐ.ടി.ഐ വിദ്യാര്‍ഥി നന്ദു(19)വിനാണ് പരിക്കേറ്റത്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന് മുകളില്‍ തെങ്ങ് വീണാണ് പരിക്കേറ്റത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. നന്ദുവിന്റെ പരിക്ക് ഗുരുതരമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത