ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മയ്യിൽ | കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സിആർസി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഏകദിന അവധിക്കാല ക്യാമ്പ് നടത്തി.

ബാലവേദി പ്രസിഡണ്ട് ആർ ജിഷിതിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി മനോമോഹനൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീഹരി ശിവദാസ് സ്വാഗതവും ശ്രീനന്ദ നന്ദിയും പറഞ്ഞു.

ബാലവേദി കൂട്ടുകാർക്കായി മെൻ്റർമാരായ കെ വി യശോദ ടീച്ചർ, പി കെ ഗോപാലകൃഷ്ണൻ എന്നിവർ കുട്ടികളുടെ വിവിധങ്ങളായ കളികൾ, ഒറിഗാമി, ചിത്രരചന, ഗാനാലാപനം തുടങ്ങിയ സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രശസ്ത യു ട്യൂബർ ബിജു അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ബാലവേദി കൂട്ടുകാരുമായി പങ്കുവെച്ചു.

സിആർസി പ്രസിഡണ്ട് കെ കെ ഭാസ്കരൻ, സെക്രട്ടറി പി കെ പ്രഭാകരൻ ലൈബ്രേറിയൻ കെ സജിത, വനിതാ ലൈബ്രറിയൻ ബിന്ദു കെ എന്നിവരും രക്ഷിതാക്കളായ അനിൽ, ജയരാജൻ, ബിന്ദു എം, ധന്യ എന്നിവരും സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha