മുൻ അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പാനൂരിൽ
കണ്ണൂരാൻ വാർത്തപാനൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ 22ന് (തിങ്കളാഴ്ച )പാനൂരിനടുത്ത് ചമ്പാട്ടെത്തും. കാർഗിൽ ബസ്സ്റ്റോപ്പിന് സമീപം ആനന്ദത്തിൽ രത്ന നായർ എന്ന തൻ്റെ മുൻ അധ്യാപികയെ കാണാനാണ് ജഗദീപ് ധൻകർ എത്തുന്നത്.

1968 ൽ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിൽ വച്ചാണ് ജഗദീപ് ധൻകറെ രത്ന നായർ പഠിപ്പിച്ചത്. അന്നു മുതൽ ഊഷ്മളമായ ബന്ധമാണ് ഇരുവരും തമ്മിൽ. ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിച്ചിരുന്നെങ്കിലും പങ്കെടുക്കാനായിരുന്നില്ല‌‌22 ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി സെക്രട്ടറിയേറ്റിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് കണ്ണൂരേക്ക് തിരിക്കുക.

കണ്ണൂർ പൊലീസ് കമ്മീഷണർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം താഴെ ചമ്പാട്ടെ വസതിയിലെത്തി രത്ന നായർ ടീച്ചറെ കണ്ടു. ഞായറാഴ്ച മുതൽ ചമ്പാടും പരിസരവും എൻ.എസ്.ജി കമാൻഡോകൾ നിലയുറപ്പിക്കും. മോക്ഡ്രില്ലും നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത