ക്ഷേത്രകലാ അക്കാദമി നടത്തുന്ന ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂരാൻ വാർത്ത

ക്ഷേത്രകലാ അക്കാദമി നടത്തുന്ന ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.

ചെണ്ട, ഓട്ടൻതുള്ളൽ, ചുമർചിത്രം, മോഹനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്സുകളിലാണ് പരിശീലനം. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഡോ. സുമിതാ നായർ, ഗോവിന്ദൻ കണ്ണപുരം, കലാമണ്ഡലം മഹേന്ദ്രൻ എന്നിവരുടെ മാർഗനിർദേശങ്ങളോടെ കലാമണ്ഡലം കുട്ടമത്ത് ജനാർദ്ദനൻ, കലാമണ്ഡലം ബിന്ദു ഗോപാലകൃഷ്ണൻ, കരയടം ചന്ദ്രൻ, ശ്രീകലാ പ്രേംനാഥ്, ശ്രീകുമാർ എരമം, കെ വി വിജിൻകാന്ത് എന്നിവരാണ് ക്ലാസെടുക്കുന്നത്. മെയ് അവസാന വാരം ക്ലാസ് അരംഭിക്കും.

താൽപര്യമുള്ളവർ www.kshethrakalaacademy.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ ഫോറം പൂരിപ്പിച്ച് മെയ് 25നകം സെക്രട്ടറി, ക്ഷേത്ര കലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ 670303 എന്ന വിലാസത്തിൽ അയക്കുക. അക്കാദമിയുടെ തുടർ കോഴ്സുകളിലേക്ക് നിലവിലെ കോഴ്സുകളിലെ വിദ്യാർഥികൾ തുടർകോഴ്സ് എന്ന് എഴുതിച്ചേർത്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഫോൺ. 04972986030, 9847913669


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത