വടവതി വാസു സ്മാരക സ്വർണകപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പിണറായി: ഡിവൈഎഫ്ഐ ധർമടം നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന വടവതി വാസു സ്മാരക സ്വർണകപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കമായി. ഇന്ത്യൻ ഇന്റർനാഷണൽ താരം എൻ പി പ്രദീപ് ഉദ്ഘാടനം ചെയ്തു. ധർമടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ കെ രവി അധ്യക്ഷനായി. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ്‌ കെ റിജിൻ, ബൈജു നങ്ങാരത്ത് എന്നിവർ സംസാരിച്ചു.

ഉദ്ഘാടന മത്സരത്തിൽ റെഡ് യങ്സ് കോളാടും താഴെക്കാവ് ബ്രദേഴ്സ് അണ്ടലൂരും തമ്മിൽ ഏറ്റുമുട്ടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് താഴെക്കാവ് ബ്രദർസ് വിജയിച്ചു. രണ്ടാം മത്സരത്തിൽ കിക്കേഴ്സ് പാലയാടും സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടിയും ഏറ്റുമുട്ടി.

തിങ്കളാഴ്ച ആദ്യ മത്സരത്തിൽ കോളേജ് ഓഫ് കൊമേഴ്സ് കണ്ണൂരും ഏച്ചൂർ സ്പോർട്ടിംഗ് ക്ലബ്ബും രണ്ടാം മത്സരത്തിൽ കുഞ്ഞാലി പെനാങ്കി മെട്ടയും യുവഭാരതി കാഞ്ഞിരയും ഏറ്റുമുട്ടും. നിരവധി വിദേശ താരങ്ങളും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മികച്ച താരങ്ങൾ ഉൾപ്പെടുന്ന ടീമുകൾ പങ്കെടുക്കുന്ന മത്സരം മെയ്‌ 21 ന് അവസാനിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha