മാലിന്യമുക്ത എ​ര​മം -​ കു​റ്റൂ​ർ പഞ്ചായത്ത്; പ്രഖ്യാപനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത, മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​ഖ്യാ​പ​നം മാ​ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ന​ട​ന്നു.

കേ​ര​ള നോ​ള​ജ് എ​ക്ക​ണോ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​സ്. ശ്രീ​ക​ല മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം ന​ട​ത്തി. വ​ലി​ച്ചെ​റി​യ​ൽ സം​സ്‌​കാ​രം നാ​ളെ​യു​ടെ വി​പ​ത്താ​ണ്. സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളെ​യും പ​ക​ർ​ച്ച വ്യാ​ധി​ക​ളെ​യും ചെ​റു​ക്ക​ണം. അ​തി​നാ​യി മാ​ലി​ന്യ​മു​ക്ത പ​രി​സ​രം സൃ​ഷ്ടി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ത​യാ​റാ​വ​ണ​മെ​ന്നു ശ്രീകല പ​റ​ഞ്ഞു.​ പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. ക​രു​ണാ​ക​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​തി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബി​ജേ​ഷ്, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ര​മേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ‍്യ​ക്ഷ​രാ​യ ടി.​കെ. രാ​ജ​ൻ, കെ. ​സ​രി​ത, എ.​കെ. വേ​ണു​ഗോ​പാ​ൽ, കെ.​ടി. ജ​യ​പ്ര​കാ​ശ്, അ​രു​ൺ​ലാ​ൽ, പി.​വി. ശാ​ര​ദ, ബേ​ബി ജി​ഷ എ​ന്നി​വ​ർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha