നോവായി ഡോ. വന്ദനയുടെ വിയോഗം; സംസ്‌കാരം ഇന്ന്
കണ്ണൂരാൻ വാർത്ത
കൊല്ലം : താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. കൊല്ലത്തെ പൊതുദർശനത്തിനു ശേഷം ഇന്നലെ രാത്രി എട്ട് മണിക്കാണ് വന്ദനയുടെ മൃതദേഹം സ്വദേശമായ മുട്ടുചിറയിലെ വസതിയിൽ എത്തിച്ചത്. ഭൗതിക ശരീരം വീട്ടിൽ എത്തിച്ചതു മുതൽ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.

വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത