കുടുംബസംഗമവും സഹായധന വിതരണവും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂത്തുപറമ്പ് : വ്യാപാരി വ്യവസായി ഏകോപനസമിതി കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ കുടുംബസംഗമവും ആശ്രയ പദ്ധതിയുടെ സഹായധന വിതരണവും കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡൻറ് വി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷ വി.സുജാത മുഖ്യാതിഥിയായിരുന്നു. ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ആവിഷ്കരിച്ച ആശ്രയ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച കക്കറയിലെ വ്യാപാരി ഉമേഷിന്റെയും കോളയാട്ടെ വ്യാപാരി മനോജിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതമാണ് സഹായധനം വിതരണം ചെയ്തത്.

ആശ്രയപദ്ധതി വിശദീകരണം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡൻറ് ദേവസ്യ മേച്ചേരി നിർവഹിച്ചു. മുതിർന്ന വ്യാപാരികളെ പുനത്തിൽ ബാഷിദും വ്യവസായികളെ തിലകരാജനും ആദരിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി നേതാക്കളായ സി.സി.വർഗീസ്, സി.കെ.രാജൻ, എം.സുധാകരൻ, പി.സി.പോക്കു ഹാജി, കെ.എസ്.റിയാസ്, ദീപിക പ്രമോദ്, നഗരസഭ കൗൺസിലർ സുഷിന മാറോളി, ഇസ്മായിൽ ചാത്തോത്ത് എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha