കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂരാൻ വാർത്ത
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷം ആവശ്യമായ നോട്ടീസുകൾ, ലെറ്റർ ഹെഡുകൾ, പദ്ധതി രേഖ, പ്രവർത്തന കലണ്ടർ മുതലായവ പ്രിന്റ് ചെയ്യുന്നതിനും എ3, എ4 പേപ്പറുകൾ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ വിതരണം ചെയ്യുന്നതിനും താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്ന പട്ടിക പ്രകാരമുള്ള ഇനങ്ങളുടെ വലിപ്പം, പേപ്പർതരം, ഡി.ടി.പി പ്രവൃത്തി, വില, ജി.എസ്.ടി നിരക്ക് എന്നിവ ക്വട്ടേഷനിൽ പ്രത്യേകം കാണിക്കണം. ക്വട്ടേഷൻ മെയ് 26ന് വൈകിട്ട് മൂന്നു മണിക്കകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ രജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത