കൂത്തുപറമ്പിൽ എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : ചരിത്ര പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ആവേശവുമായി കൂത്തുപറമ്പിൽ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കെ.വി. സുധീഷ്–കെ.വി. റോഷൻ രക്തസാക്ഷി നഗറിൽ ( റൂറൽ ബാങ്ക് ഓഡിറ്റോറിയം) എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
  
പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന നേതാക്കളും കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം പ്രകടനമായി സമ്മേളന നഗരിയിലെത്തി. ജില്ലാ പ്രസിഡന്റ്‌ പി.എസ്. സഞ്ജീവ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
 
ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി.കെ. അനുവിന്ദ് രക്തസാക്ഷി പ്രമേയവും പി. ജിതിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഫ്സൽ, വി.എസ്. വിചിത്ര തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

 ജില്ലാ–സംസ്ഥാന നേതാക്കളുൾപ്പെടെ 400 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പി.എസ്. സഞ്ജീവ് കൺവീനറായ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ടി.പി. അഖില (മിനുട്സ്), കെ. സാരംഗ് (ക്രഡൻഷ്യൽ), വിഷ്ണു പ്രസാദ് (പ്രമേയം), ശരത് രവീന്ദ്രൻ (രജിസ്ട്രേഷൻ) എന്നിവർ വിവിധ സബ്‌കമ്മിറ്റി ഭാരവാഹികൾ.
 സംഘടനാ–പ്രവർത്തന റിപ്പോർട്ടുകൾക്കുമേൽ ഗ്രൂപ്പ് ചർച്ചകൾക്കുശേഷം പൊതു ചർച്ച തുടങ്ങി. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
 
കൂത്തുപറമ്പിന്റെ പോരാട്ടങ്ങൾ കോർത്തിണക്കി സ്വാഗതഗാനം 

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പ്രതിനിധികളെ സ്വീകരിച്ചത് കൂത്തുപറമ്പിന്റെ പോരാട്ട ചരിത്രങ്ങൾ കോർത്തിണക്കിയ സ്വാഗതഗാനം ആലപിച്ച്. കൂത്തുപറമ്പ് സമരം, കെ.വി. സുധീഷിന്റെ ഓർമകൾ, വാഗ്ഭടാനന്ദന്റെ ചിന്തകൾ, പഴശ്ശി രാജാവിന്റെ പോരാട്ടം എന്നിവ കോർത്തിണക്കിയാണ് വി.കെ. കുഞ്ഞികൃഷ്ണൻ സ്വാഗതഗാനം രചിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരായ എൻ. ഭവ്യ, നിഹ, പി. തീർത്ഥ, എൻ. ഭാഗ്യ, നയന പ്രജീഷ്, നിയ സുനിൽ എന്നിവരാണ് ഗാനം ആലപിച്ചത്.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha