കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ പതക്കം/ ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോമിലുള്ള അപേക്ഷ എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ജൂൺ 30ന് മുമ്പായി നൽകണം. കണ്ണൂർ ജില്ല എക്‌സിക്യുട്ടീവ് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷാ ഫോം ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ - 670001 വിലാസത്തിൽ അപേക്ഷിക്കണം.

ഫോൺ: 04972702995

      

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha