വിമാനത്താവളത്തിൽ ടാക്സികൾക്കും നിയന്ത്രണം
കണ്ണൂരാൻ വാർത്ത
 
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് ടാക്സികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ആഗമന ടെർമിനലിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് ഓട്ടോറിക്ഷകൾക്ക് ഈ മാസം ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് 15 വരെ ഇളവ് നൽകി.

ഈ നിയന്ത്രണമാണ് ടാക്സികൾക്കും ബാധകമാക്കിയത്. ആഗമന ടെർമിനൽ പരിസരത്ത് പാർക്ക് ചെയ്യാനോ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റാനോ അനുവദിക്കില്ല. എന്നാൽ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് തടസ്സമില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത