ഉപരാഷ്​ട്രപതി ​തിരുവനന്തപുരവും കണ്ണൂരും സന്ദർശിക്കും
കണ്ണൂരാൻ വാർത്ത
തിരു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ മേ​യ്​ 21,22 തീയതികളിൽ സം​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കും. ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​മാ​ണ്. മേ​യ് 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തും. 22ന് ​നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ന്റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. നി​യ​മ​സ​ഭ​യു​ടെ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം-2023​ന്റെ സു​വ​നീ​ർ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും.

ഉ​ച്ച​ക്കു​ശേ​ഷം ക​ണ്ണൂ​ർ ഏ​ഴി​മ​ല​യി​ലെ ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ക്കും. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഉ​പ​രാ​ഷ്ട്ര​പ​തി ഐ.​എ​ൻ.​എ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ പ​ര്യ​ട​ന​ത്തി​നി​ടെ ത​ന്റെ അ​ധ്യാ​പി​ക ര​ത്​​ന നാ​യ​രെ ത​ല​ശ്ശേ​രി​യി​ലെ വ​സ​തി​യി​ൽ ആ​ദ​രി​ക്കും. ചി​ത്തോ​ർ​ഗ​ഡി​ലെ സൈ​നി​ക് സ്‌​കൂ​ളി​ൽ ധ​ൻ​ക​റി​ന്‍റെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു ര​ത്ന നാ​യ​ർ.​

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത