മഴയൊന്ന് ചാറി; റോഡ് ചെളിക്കുളമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പിലാത്തറ: മഴയൊന്ന് ചാറിയപ്പോൾ ഏഴിലോട്-കോട്ടക്കുന്ന് റോഡിൽ നിറയെ ചെളിവെള്ളക്കെട്ട്. വർഷങ്ങളായി കുണ്ടുംകുഴിയുമായി തകർന്നുകിടക്കുന്ന ഈ റോഡിൽ ടാറിങ് ഇളകി ജില്ലിക്കഷണങ്ങൾ ചിതറിയും നിറയെ കുഴികൾ നിറഞ്ഞുമിരിക്കുന്നു. അതിനാൽ കാൽനടയും വാഹനയാത്രയും പറ്റാത്ത നിലയിലാണ്.

ഈ റോഡിൽ നടന്നുപോയാൽ കാലുളുക്കും. വാഹനത്തിലായാൽ നടുവൊടിയും എന്ന നിലയിൽ ജനങ്ങൾ വിഷമിക്കുകയാണ്. ഗ്രാമസഭകളിലടക്കം റോഡിന്റെ അവസ്ഥ ചർച്ചയാകുകയും എം.വിജിൻ എം.എൽ.എ. റോഡ് വീണ്ടും ടാർ ചെയ്യാൻ 98 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും മഴക്കാലം എത്താറായിട്ടും പണി തുടങ്ങിയിട്ടില്ല. ഏഴിലോട് കോളനിതാഴെ, അറത്തിപ്പറമ്പ്, പുറച്ചേരി ഭാഗങ്ങളിലാണ് റോഡ് പാടെ തകർന്നത്. ടാറിങ് ഇളകി ജില്ലികൾ ചിതറിയും വൻകുഴികളാലും ചെറുകിട വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാതെയായി. ഗ്രാമീണ റോഡെന്ന നിലയിൽ കാൽനടയാത്രക്കാർ ഏറെയുള്ള ഈ വഴിയിൽ നടന്നുപോകുന്നവർക്ക് വാഹനങ്ങളുടെ ടയറിനടിയിൽപ്പെടുന്ന ജില്ലി കഷണങ്ങൾ തെറിക്കുമോയെന്ന പേടിയാണ്.

മാതമംഗലം-പിലാത്തറ റോഡിൽ നരീക്കാംവള്ളിയിൽനിന്ന് പിലാത്തറ ടൗണുമായി ബന്ധപ്പെടാതെ ഏഴിലോട് ദേശീയപാതയിലെത്താനുള്ള എളുപ്പവഴിയാണിത്. ദേശീയപാത വികസനപ്രവൃത്തിയെ തുടർന്ന് പിലാത്തറ കവലയിലടക്കം ഗതാഗതാക്കുരുക്ക് പതിവായതോടെ കടന്നപ്പള്ളി, മാതമംഗലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഈ റോഡിലൂടെ നരീക്കാംവള്ളി കോട്ടക്കുന്ന്-പുറച്ചേരി വഴി ഏഴിലോട് എത്തുക പതിവാണ്.

അറത്തിപ്പറമ്പ്,പുറച്ചേരി, കോട്ട, കോട്ടക്കുന്ന്, പിലാത്തോട്ടം, അറത്തിൽ പ്രദേശത്തുകാരുടെ ഏക ആശ്രയമാണ് ഈ റോഡ്. വിദ്യാലയങ്ങൾ, ആസ്പത്രി, കുടുംബക്ഷേമ ഉപകേന്ദ്രം തുടങ്ങിയവയെല്ലാം ഈ റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha