കൂത്തുപറമ്പ് മെരുവമ്പായിയിൽ കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് :   കൂത്തുപറമ്പ് മെരുവമ്പായിയിൽ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരിപ്പൊയിലിലെ അരവിന്ദാക്ഷൻ(65), ചെറുമകൻ ഷാരോൺ(11)എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ 3:45 ഓടെ മെരുവമ്പായി ടെലഫോൺ എക്‌സ്ഞ്ചേഞ്ചിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടവേര റോഡരികിലെ കലുങ്കിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അരവിന്ദാക്ഷന്റെയും ഷാരോണിന്റെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് പരിക്കേറ്റു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിദേശത്തായിരുന്ന അരവിന്ദാക്ഷന്റെ മകന്റെ ഭാര്യ ശില്‌പയേയും മകൾ പതിനൊന്നുകാരി ആരാദ്യയേയും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മഞ്ചേരിപ്പൊയിലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ മെരുവമ്പായി സ്വദേശി അഭിഷേക് ഗുരുതരാവസ്ഥയിലാണ്. അരവിന്ദാക്ഷന്റെ ഭാര്യ സ്വയം പ്രഭ, മകൻ ഷിനു, ഷിനുവിന്റെ ഭാര്യ ധനുഷ, ഇവരുടെ മക്കളായ സിദ്ധാർത്ഥ, സാരംഗ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഷിനുവിന്റെയും ധനുഷയുടെയും മകനാണ് മരിച്ച ഷാരോൺ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha