കലയാട്ടമായി കഥോത്സവ ക്യാമ്പ്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി : കടൽക്കരയിലെ സായാഹ്നം ആസ്വദിക്കാൻ തലശേരി ബീച്ചിലെത്തിയ സഞ്ചാരികൾക്കുമുന്നിലേക്ക്‌ കരിങ്കൽ കൂട്ടങ്ങളിൽ വിരിഞ്ഞ സിംഹവും മാനും മയിലും കടുവയുമെത്തി. സമഗ്ര ശിക്ഷാ കേരളം - സ്റ്റാർസ് പദ്ധതി ആഭിമുഖ്യത്തിൽ പാരീസ് റെസിഡൻസിയിൽ നടക്കുന്ന കഥോത്സവം മേഖലാതല ശിൽപ്പശാലയുടെ ഭാഗമായാണ് അധ്യാപികമാർ ബീച്ചിലെ കടൽഭിത്തിക്കരികെ ജീവികളുടെ ചിത്രങ്ങൾ രൂപപ്പെടുത്തിയത്. 

പ്രകൃതിയിലെ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന ജീവികളെ കഥാപാത്രങ്ങളാക്കി കഥ പറയുന്ന രീതി അധ്യാപികമാർ പരിചയപ്പെടുത്തിയപ്പോൾ കഥ കേൾക്കാൻ നിരവധിപേരെത്തി.

കഥ പറയുമ്പോൾ, പ്രകൃതിയിലെ കഥകൾ, വരയും കഥയും, പാട്ടും കഥയും തുടങ്ങിയ സെഷനുകളിലൂടെ കഥ പറയലിന്റെ വേറിട്ട സാധ്യതകൾ പരിചയപ്പെട്ടു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നാല് മേഖലകളിലായാണ് പരിശീലന ക്യാമ്പുകൾ നടക്കുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ റിസോഴ്സ് പേഴ്സൺമാരാണ് പാരീസ് റെസിഡൻസിയിൽ നടക്കുന്ന ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. ഡോ. രമേശൻ കടൂർ, അനൂപ് കല്ലത്ത്, ടി. രാജൻ, എ. പ്രസന്നകുമാരി, കെ. മിനി. പി രാജഗോപാലൻ, എം.ടി. ശോഭിത എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി. ശിൽപ്പശാലയുടെ തുടർച്ചയായി വിവിധ ജില്ലകളിൽ പ്രീ സ്കൂൾ അധ്യാപികമാർക്ക് പരിശീലനം നൽകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha