താവത്തെ കൈപ്പാട് ന്യൂട്രിമിക്സ് വിപണിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുകുന്ന് : താവത്തെ കൈപ്പാട് സെന്ററിൽനിന്ന്‌ ഒരുക്കുന്ന കൈപ്പാട് ന്യൂട്രിമിക്‌സിന്റെ വിപണനോദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ഭൗമസൂചിക പദവിയുള്ള കൈപ്പാട് അരി പുട്ടുപൊടി, അവൽ, പത്തിരിപ്പൊടി, അരിയുണ്ട, പായസം എന്നിവയും കൈപ്പാട് സെന്റർ വിപണിയിലെത്തിച്ചിട്ടുണ്ട്. ഫുഡ് പാർക്കും പ്രവർത്തിക്കുന്നുണ്ട്. കൈപ്പാട് ഏജൻസി, ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി എന്നിവയുടെ സംയുക്ത സംരംഭത്തിലാണ് കൈപ്പാട് സെന്റർ പ്രവർത്തിക്കുന്നത്‌.

ഉത്തര മേഖല കാർഷിക ഗവേഷണ വിഭാഗം മേധാവി ഡോ. ടി. വനജ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം. പ്രദീപൻ, കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ഷീല, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ്‌ ഒ.വി. നാരായണൻ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി ചെയർമാൻ എം.കെ. സുകുമാരൻ, നിഥിനാ ദാസ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ഷാജിർ എന്നിവർ സംസാരിച്ചു.
  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha