ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭയിൽ ഓരോ വാർഡിലും വെളിച്ചം എത്തിക്കും; സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു
കണ്ണൂരാൻ വാർത്ത

പ​യ്യാ​വൂ​ർ: ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2022-23ലെ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന നി​ർ​വ​ഹി​ച്ചു.

74 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വ്. ഒ​രോ വാ​ർ​ഡി​ലേ​ക്കും വെ​ളി​ച്ചം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ‍്യം.

ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, ജോ​സ​ഫീ​ന, വി.​പി. ന​സീ​മ, കെ.​സി. ജോ​സ​ഫ് കൊ​ന്ന​ക്ക​ൽ, ന​ഗ​ര​സ​ഭ എ​ഇ ജ​യ​കൃ​ഷ്ണ​ൻ, കെ​എ​സ്ഇ​ബി എ​ഇ കെ. ​പ​ത്മ​നാ​ഭ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, റോ​യി മ​ഴു​വ​ഞ്ചേ​രി, ബെ​ന്നി പ​ന്നി​യാ​ൽ, എ ​ഡി​എ​സ് സെ​ക്ര​ട്ട​റി എ​ൽ​സ​മ്മ മാ​ത്യു, തൊ​ഴി​ലു​റ​പ്പ് മേ​റ്റ്‌ റോ​സ​മ്മ മ​ല​യി​ക്കീ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത