ഇന്ന് ലോക മാതൃദിനം
കണ്ണൂരാൻ വാർത്ത

ലോകത്തെങ്ങുമുള്ള സ്‌നേഹത്തിൻ്റെയും സഹനത്തിൻ്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്.

പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിയതെന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയത് ആണെന്നും പറയപ്പെടുന്നു. ലോകമെമ്പാടും ഉള്ള ഓരോ അമ്മമാർക്കും  കണ്ണൂരാൻ വാർത്തയുടെ ഹൃദയം നിറഞ്ഞ മാതൃദിന ആശംസകൾ.

1905ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന റീവെസ് ജാർവിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. 1908ൽ ഈ പ്രചാരണം ഫലം കണ്ടു. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്ന റീവെസ് ജാർവിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്‌പങ്ങൾ അർപ്പിച്ച് ഈ പ്രാർത്ഥനക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

എന്നാൽ യുകെയിലും അയർലൻഡിലും മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിച്ച് പോരുന്നത്. ഗ്രീസിൽ കിഴക്കൻ ഓർത്തഡോക്‌സസ് വിശ്വാസികൾക്ക് കൂടുതൽ വിശ്വാസപരമായ ഒന്നാണ് മാതൃ ദിനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത