പാടിക്കുന്ന് രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ : സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ പോരാടി ജീവൻവെടിഞ്ഞ പാടിക്കുന്ന് രക്തസാക്ഷികൾക്കും മോറാഴ സമരസേനാനി അറാക്കലിനും ജന്മനാടിന്റെ സ്മരണാഞ്ജലി. 1950 മെയ് നാലിന് രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കള്ളജാമ്യത്തിലിറക്കിയും എം വി ഗോപാലനെ കയരളത്തെ ക്യാമ്പിൽനിന്നും പാടിക്കുന്നിൽ എത്തിച്ച് അവർക്കുനേരെ എംഎസ്പിക്കാർ വെടിയുതിർക്കുകയായിരുന്നു. 1981 മെയ് നാലിനാണ് മോറാഴ സമരസേനാനി അറാക്കലും വിടപറഞ്ഞത്. 

ധീര രക്തസാക്ഷികളുടെ സ്മരണയുണർത്തി അറാക്കൽ സ്തൂപത്തിൽ ടി.കെ. ഗോവിന്ദൻ പതാകയുയർത്തി. ഏരിയാ സെക്രട്ടറി എൻ. അനിൽ കുമാർ, ടി.പി. മനോഹരൻ, കെ.പി. കുഞ്ഞികൃഷ്ണൻ, എ.ടി. ചന്ദ്രൻ, പി.വി. മോഹനൻ എന്നിവർ സംസാരിച്ചു. വൈകിട്ട് പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ. ബിജുവിന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. 

കരിങ്കൽക്കുഴി കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചിന്റെ അകമ്പടിയോടെ ബഹുജനപ്രകടനം നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ. ബിജു ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. ദാമോദരൻ അധ്യക്ഷനായി. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി.  മുരളി, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റംഗം ടി.കെ. ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണൻ, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയാ വേനൽത്തുമ്പി കലാജാഥ അരങ്ങേറി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha