പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം
കണ്ണൂരാൻ വാർത്ത

പറശ്ശിനിക്കടവ്: സ്നേക്ക് പാര്‍ക്കില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം.ജാക്ക് റോസ് എമുകളുടെ മൂന്ന് കുഞ്ഞുങ്ങളും മലര്‍ എന്ന തൊപ്പി കുരങ്ങിന്റെ കുട്ടി കുരങ്ങുമാണ് പാര്‍ക്കിലെ പുതുമുഖങ്ങള്‍ വ്യത്യാസ്ത ഇനങ്ങളിലുള്ള പാമ്ബുകള്‍ മാത്രമല്ല മുതല, മയില്‍, കാട്ടുപൂച്ച, മുളളന്‍പന്നി, ഉടുമ്ബ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു തുടങ്ങി നിരവധി ജീവികളാണ് പാര്‍ക്കിലുള്ളത്.

ഇപ്പോള്‍ അവരുടെ കൂട്ടത്തില്‍ പുതിയ അന്തേവാസികള്‍ കൂടി എത്തിയിരിക്കുകയാണ്. റാന്‍, ഇവ, നോവ എന്നീ മൂന്ന് എമു കുഞ്ഞുങ്ങളും കേശു എന്ന തൊപ്പി കുരങ്ങുമാണ് പുതിയ അന്തേവാസികള്‍. ജാക്ക് റോസ് ഇന്നീ എമുകളുടെ മുട്ടവിരിഞ്ഞു ഉണ്ടായതാണ് റാന്‍, ഇവ, നോവ എന്നീ കുഞ്ഞുഎമുകള്‍. ഒട്ടകപക്ഷികളെപ്പോലെ തന്നെ എമുവിനും പറക്കാന്‍ കഴിയില്ല.

അടയിരുന്ന് മുട്ടകള്‍ വിരിയിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ആണ്‍ പക്ഷികളാണ്.52 ദിവസം ജാക്ക് അടയിരുന്നാണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞത്. കടും പച്ച നിറത്തിലുള്ള എമു മുട്ടകള്‍ക്ക് 500 മുതല്‍ 800 ഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്. പാര്‍ക്കിലെ മലര്‍ എന്ന തൊപ്പി കുരങ്ങന്റെ കുഞ്ഞാണ് കേശു.കുഞ്ഞ് കേശുവിനെ കളിപ്പിക്കാനും താലോലിക്കുവാനുമായി മറ്റു കുരങ്ങളും ഒപ്പമുണ്ട്. കുട്ടികള്‍ക്കായുള്ള സൂ അംബാസഡര്‍ ട്രെയിനിങ് ഈ മാസം അവസാനം പാര്‍ക്കില്‍ ആരംഭിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത