നൊമ്പരക്കാഴ്ചയായി സഹോദരങ്ങൾ ; കൈത്താങ്ങാകാം ഈ യുവാക്കൾക്ക്‌
കണ്ണൂരാൻ വാർത്ത
ഇരിണാവ് : മസ്കുലർ ഡിസ്ട്രോഫി ബാധിച്ച യുവാക്കൾ നൊമ്പരക്കാഴ്‌ചയാകുന്നു. ഇരിണാവ് വെള്ളാഞ്ചിറയിലെ സഹോദരങ്ങളായ ടി ആദർശ് (23), ടി അക്ഷയ് (19) എന്നിവർക്കാണ് മസ്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ചത്‌. കായിക വിനോദങ്ങളിലടക്കം പങ്കെടുത്തിരുന്ന ആദർശിന്‌ രണ്ട് വർഷം മുമ്പാണ് രോഗലക്ഷണം കണ്ടത്. 

പാപ്പിനിശേരി കരിക്കൻ കുളത്തെ ഗ്രീൻകോ ഹൈപ്പർ മാർക്കറ്റിലെ അക്കൗണ്ട്സ് വിഭാഗത്തിലെ കംപ്യൂട്ടർ ഓപ്പറേറ്ററായ ആദർശ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്‌ ശാരീരികാവശത അനുഭവപ്പെട്ടത്. ബൈക്കിൽ കയറുന്നതിനിടെ കാൽ ഉയർത്താനാകാതെ വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് തിരുവനന്തപുരം, ആശുപത്രികളിലും ചികിത്സ തേടി. മംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്‌. ഇപ്പോൾ പരസഹായമില്ലാതെ എഴുന്നേൽക്കാനാകില്ല.  
 
 2022 ജനുവരി അഞ്ചിനാണ് അക്ഷയ്‌ക്ക്‌ സമാന രോഗലക്ഷണം കണ്ട് തുടങ്ങിയത്. മരുന്നിനും മറ്റ് ചികിത്സയ്‌ക്കുമായി മാസം വൻ തുക ചെലവാകും. തുടർ ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചത്. രണ്ടേമുക്കാൽ സെന്റ്‌ സ്ഥലത്തെ കൊച്ചു വീട്ടിലാണ് നാലംഗ കുടുംബം കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ തിരുവമ്പാടി ദിനേശനും തയ്യൽ തൊഴിലാളിയായ തങ്കമണിയും മക്കളുടെ ചികിത്സയ്‌ക്ക് വഴി കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ്. ചികിത്സയ്‌ക്കായി ആദർശിന്റെ പേരിൽ കണ്ണപുരം എസ്ബിടിയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്‌. 
 നമ്പർ: 67333237694. ഫോൺ: 8129040278.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത