ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു
കണ്ണൂരാൻ വാർത്ത
എലത്തൂർ : പുതിയാപ്പയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുത്തൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കാമ്പുറം ബീച്ച് ദാമോദർ നിവാസിൽ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗ്(16) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടം.രണ്ടുദിവസംമുൻപാണ് സച്ചിദാനന്ദന്റെ സഹോദരിയുടെ പുതിയാപ്പ ഹയർസെക്കണ്ടറി സ്‌കൂളിനടുത്തുള്ള വീട്ടിൽ ഗൃഹനിർമ്മാണത്തിനുള്ള കുറ്റിയടിക്കൽ കർമ്മത്തിനെത്തിയത്.

തിങ്കളാഴ്ച കൂട്ടുാകരോടൊപ്പം അമ്പലക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ശ്രീരാഗ് മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാർ ശബ്ദമുണ്ടാക്കിയതിനെതുടർന്ന് നാട്ടുകാരും ബീച്ച് ഫയര്‍‌സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റുമെത്തി ശ്രീരാഗിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുമണിയോടെ മരിച്ചു. കൃസ്ത്യൻ കോളേജൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശ്രീരാഗ്. അമ്മ: ഷൈനി. സഹോദരി ശ്രീലയ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത