റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു
കണ്ണൂരാൻ വാർത്ത

പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം റൂറൽബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്‍റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ രാജേഷും സമീപവാസികളും ചേർന്ന് തീയണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയിലേക്ക് അമിതമായ വൈദ്യുതിപ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളും ട്രോഫികളും പൂർണമായും കത്തിനശിച്ചു. സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത