മയ്യില്‍ ഭാഗത്ത് നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; അറിയിപ്പുമായി പോലിസ്
കണ്ണൂരാൻ വാർത്ത

 മയ്യില്‍, മട്ടന്നൂര്‍ വിമാനത്താവളം റൂട്ടില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണവുമായി പോലിസ്. വിവിെഎപിയുടെ സന്ദര്‍ശനഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. 21ന് ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയും 22ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയുമാണ് നിയന്ത്രണം. മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍, കതിരൂര്‍, പിണറായി, മമ്പറം, അഞ്ചരക്കണ്ടി, ചാലോട്, മയ്യില്‍ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണമെന്ന് പോലിസ് അറിയിപ്പില്‍ വ്യക്തമാക്കി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത