അഴീക്കോട്ടെ ലൈബ്രറികൾ ഇനി ഡിജിറ്റൽ
കണ്ണൂരാൻ വാർത്ത
അഴീക്കോട് : അഴീക്കോട്‌ മണ്ഡലത്തിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ചിറക്കൽ സഹകരണ ബാങ്ക് ഹാളിൽ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ നിർവഹിച്ചു. പുത്തൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഗ്രന്ഥശാല രംഗത്ത് പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള ലാപ്ടോപ് വിതരണവും നിർവഹിച്ചു. 

കെ.വി. സുമേഷ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 54 ലക്ഷം രൂപ ചെലവഴിച്ചാണ് മണ്ഡലത്തിലെ 52 ലൈബ്രറികൾക്ക് ലാപ്ടോപ്‌, 38 ലൈബ്രറികൾക്ക് പ്രൊജക്ടർ സ്ക്രീൻ, 49 ലൈബ്രറികൾക്ക് മൾട്ടി ഫങ്‌ഷൻ പ്രിന്റർ, 16 ലൈബ്രറികൾക്ക് സൗണ്ട് സിസ്റ്റം എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.  
 കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷനായി. കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യതിഥിയായി. പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എ.പി. അജിത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി. സരള, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രുതി, കെ. അജീഷ്, പി.പി. ഷമീമ, എ.വി. സുശീല, കെ. രമേശൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, പി.ഒ . ചന്ദ്രമോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ബാലൻ, ബിനോയ് മാത്യു എന്നിവർ സംസാരിച്ചു. ‘ലൈബ്രറികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗപ്പെടുത്താം’ വിഷയത്തിൽ ക്ലാസുമുണ്ടായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത