ജയിൽ ചാടും ഈ മുന്തിരി മധുരം
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ഈ മതിൽക്കെട്ടിനകത്തെ മുന്തിരിക്ക്‌ പുളിപ്പല്ല. നട്ട്‌ ഒരുവർഷമാകുമ്പോഴേക്കും ജയിൽവളപ്പിൽ മധുരക്കാഴ്‌ചകൾ നിറയ്‌ക്കുകയാണ്‌ മുന്തിരിക്കുലകൾ. വിളവെടുപ്പിന്‌ പാകമാകുന്ന മുന്തിരികളുടെ മധുരം ജയിൽവളപ്പിന് പുറത്തുമെത്തും. 

ഒരുവർഷം മുമ്പാണ്‌ കണ്ണൂർ വനിതാ ജയിലിൽ മുന്തിരി വള്ളികൾ നട്ടത്‌. ടെറസിനുമുകളിൽ പഴയ പ്ലാസ്‌റ്റിക്‌ പാത്രങ്ങളിലായിരുന്നു കൃഷി. വള്ളികൾ പടരാൻ തുടങ്ങിയതോടെ ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ആവേശം കയറി. മഴമറയ്‌ക്കുള്ളിൽ വള്ളികൾക്ക് പടരാൻ സൗകര്യമൊരുക്കി. ആവശ്യത്തിന്‌ വളപ്രയോഗവും നനയുമായതോടെ കൃഷി ക്ലിക്കായി. ചാണകവും എല്ലുപൊടിയും മീനും ഇറച്ചിയും കഴുകുന്ന വെള്ളവും മാത്രമായിരുന്നു വളം. ആദ്യഘട്ടത്തിൽ ഒന്നു മടിച്ചുനിന്നെങ്കിലും വള്ളികൾ മുറിച്ചു കൊടുത്തതോടെ നിറയെ മുന്തിരികൾ കായ്‌ച്ചു. ആദ്യം വിരിഞ്ഞ മുന്തിരികൾ പഴുത്ത്‌ പാകമായി. ബാക്കിയുള്ളവ പാകമാകുന്നതേയുള്ളൂ. അടുത്ത വർഷം മുന്തിരി കൃഷി കൂടുതൽ വിപുലമാക്കാനാണ്‌ ജീവനക്കാരുടെ തീരുമാനം. 
  
എല്ലാ പച്ചക്കറികളും കണ്ണൂർ വനിതാ ജയിലിൽ കൃഷി ചെയ്യുന്നുണ്ട്‌. ജയിലിലെ ആവശ്യങ്ങൾക്ക്‌ ഉപയോഗിച്ചശേഷം വിൽക്കും. കോഴി വളർത്തലുമുണ്ട്‌. മുട്ടയും ഇറച്ചിയും വിൽക്കുകയാണ്‌ ചെയ്യുന്നത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത