രണ്ട് വീടുകളിൽ മൂന്ന് സഹോദരങ്ങൾക്ക് ഫുൾ എ പ്ലസ് നേട്ടം
കണ്ണൂരാൻ വാർത്ത
പയ്യന്നൂർ : ഒരുമിച്ച് പിറന്ന മൂന്ന് സഹോദരങ്ങൾക്ക് ഫുൾ എ പ്ലസ് നേട്ടം. എടാട്ട് സംസ്‌കൃത സർവകലാശാലയ്ക്ക് സമീപം കുരുക്കളോട്ട് ഹൗസിൽ കെ. പ്രസാദിന്റെയും എം. രജിതയുടെയും മക്കളായ കെ. നീരജ, കെ. നിരഞ്ജന, കെ. നിവേദ് എന്നിവരാണ് ഈ നേട്ടത്തിനർഹരായത്. നീരജയും നിരഞ്ജനയും പയ്യന്നൂർ സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലേയും നിവേദ് തായിനേരി എസ്.എ.ബി.ടി.എം സ്കൂളിലെയും വിദ്യാർഥിയാണ്.

ഒരുമിച്ച് പിറന്ന സഹോദരങ്ങളായ വിഷ്ണുപ്രിയ, ഹരിപ്രിയ, ലക്ഷ്മിപ്രിയ എന്നിവരും മുഴുവൻ എ പ്ലസ് നേടി. പയ്യന്നൂർ സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികളാണിവർ. തൃക്കരിപ്പൂർ തങ്കയത്തെ കമ്മാടത്ത് ഹൗസിൽ പി.വി. നികേഷിന്റെയും ടി. സിനിയുടെയും മക്കളാണ്. ഒന്നുമുതൽ ഒൻപതുവരെ ഒരേ ക്ലാസിലാണ് പഠിച്ചത്. പത്താം ക്ലാസിൽ മാത്രം ഒരാൾ ക്ലാസ് മാറുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത