'ഞാൻ മുഖ്യമന്ത്രിയുടെ ആളാ...!'; സന്തോഷം പങ്കുവെച്ച് മുഹമ്മദ്‌ നഹീം
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ‘ഞാൻ മുഖ്യമന്ത്രിയുടെ ആളാ..’ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫോട്ടോ കാട്ടി കൂട്ടുകാർക്ക്‌ മുന്നിൽ സന്തോഷം പങ്കുവയ്‌ക്കുകയാണ്‌ മുഹമ്മദ്‌ നഹീം. കൂട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം പത്രത്തിൽ വന്ന ഫോട്ടോ കാണിച്ചുകൊടുത്തും കുടുംബാംഗങ്ങൾക്ക്‌ വാട്‌സാപ്പിലൂടെ അയച്ചും ആഹ്ലാദത്തിലാണ്‌ നഹീം.
 
മുഴപ്പിലങ്ങാട്‌ ഇളവനം ഫാത്തിമ മൻസിലിൽ കെ. മുനീറിന്റെയും കെ. സുലേഖയുടെയും മകനാണ്‌ മുഹമ്മദ്‌ നഹീം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി ഏഴാം ക്ലാസുവരെ മുഴപ്പിലങ്ങാട്‌ യു.പി. സ്‌കൂളിലാണ്‌ പഠിച്ചത്‌. എട്ടാം ക്ലാസിലേക്ക്‌ പ്രവേശനം നേടിയ സ്‌കൂളിൽ മുഖ്യമന്ത്രി ഉദ്‌ഘാടനത്തിന്‌ വരുന്നത്‌ അറിഞ്ഞാണ്‌ ഉമ്മയ്‌ക്കൊപ്പം എത്തിയത്‌. മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ സംഘാടകരാണ്‌ മുഖ്യമന്ത്രിയെ അറിയിച്ചത്‌. ഉദ്‌ഘാടനശേഷം സ്‌റ്റേജിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി നഹീമിനൊപ്പം സെൽഫിയെടുത്താണ്‌ മടങ്ങിയത്‌. 

ജനിച്ച്‌ മൂന്നാം മാസത്തിലാണ്‌ മാനസിക വളർച്ച കുറവാണെന്ന്‌ മനസിലായത്‌. അന്നുമുതൽ ചികിത്സയിലാണ്‌. ഫിസിയോതെറാപ്പിയും സ്‌പീച്ച്‌ തെറാപ്പിയും നൽകുന്നുണ്ട്‌. പ്ലസ്‌വണിൽ പഠിക്കുന്ന ടി.പി. സിജാദാണ്‌ സഹോദരൻ.
 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത