തലശേരി–മാഹി ബൈപാസ്‌ മേൽപാലത്തിൽ റെയിൽവേയുടെ മെല്ലെപ്പോക്ക്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി : തലശേരി–മാഹി ബൈപാസ്‌ തുറക്കുന്നതിന്‌ തടസ്സമാകുന്നത്‌ റെയിൽവേയുടെ മെല്ലെപ്പോക്ക്‌. അഴിയൂരിലെ റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാകാത്തതാണ്‌ ബൈപാസ്‌ തുറന്നുകൊടുക്കുന്നതിന്‌ പ്രധാന തടസ്സം. ‘ഇപ്പം ശരിയാക്കിതരാം’ എന്ന്‌ റെയിൽവേ പറയാൻ തുടങ്ങിയിട്ട്‌ മാസങ്ങളായി. മാഹി റെയിൽവേ സ്‌റ്റേഷന്‌ സമീപം പാളത്തിന്‌ മുകൾഭാഗത്ത്‌ ഗർഡറുകൾ സ്ഥാപിക്കേണ്ട പ്രവൃത്തിയാണ്‌ പ്രധാനമായും ബാക്കി. 42 ഗർഡറുകളാണ്‌ ഇവിടെ സ്ഥാപിക്കേണ്ടത്‌. ഇതിൽ 28 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി ഒന്നാംഘട്ട പരിശോധനയും കഴിഞ്ഞു.  
  
ട്രെയിൻഗതാഗതവും ക്രമീകരിച്ചാവും സ്‌പാനുകളിൽ ഗർഡറുകൾ സ്ഥാപിക്കുക. ഇതിന്‌ ശേഷം കോൺക്രീറ്റിങ്ങും ടാറിങ്ങും നടത്തിയാലേ ഗതാഗതത്തിന്‌ സജ്ജമാവൂ. 
നടപടിക്രമം ഇഴഞ്ഞുനീങ്ങിയാൽ പാലം പണി എന്ന്‌ തുടങ്ങുമെന്ന്‌ പറയാനാവില്ല. ഗർഡറുകൾ ഏപ്രിൽ 30ന്‌ സ്ഥാപിച്ചുതുടങ്ങുമെന്ന്‌ തലശേരിയിലെത്തിയ റെയിൽവേ പാലക്കാട്‌ ഡിവിഷണൽ മാനേജർ യശ്‌പാൽ സിങ്ങ്‌ തോമർ ഉറപ്പു നൽകിയതാണ്‌. ചെന്നൈക്കടുത്ത കാട്‌പാടി റെയിൽവേ നിർമാണകേന്ദ്രത്തിലാണ്‌ ഗർഡറുകൾ നിർമിക്കുന്നത്‌. 
 
മേൽപാലം നീട്ടിയേക്കും

നെട്ടൂർ ബാലത്തിൽ മേൽപാലം നീട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചയും സജീവമാണ്‌. നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ (എൻഎച്ച്‌എഐ) അംഗീകാരം നൽകിയാൽ പാലം നീട്ടും. പാലയാടുനിന്ന്‌ നെട്ടൂർവരെ 900 മീറ്റർ നീളമുള്ള പാലം 270 മീറ്റർകൂടി നീട്ടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അനുമതി ലഭിച്ച 67 മീറ്റർ പാലം കഴിഞ്ഞ മാസം പൂർത്തിയായി. 203 മീറ്റർ പാലത്തിന്റെ ധനഅംഗീകാരംകൂടി ആവശ്യമാണ്‌. പാലത്തിന്‌ പകരം മണ്ണിട്ടുയർത്തിയാൽ ഇരുവശവും വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുമെന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. 
 
ടോൾപ്ലാസ റെഡി

ബൈപാസ്‌ തുറക്കും മുമ്പ്‌ ടോൾപ്ലാസ നിർമാണം പൂർത്തിയായി. ബാലത്തിനും കൊളശേരിക്കുമിടയിലാണ്‌ ടോൾപ്ലാസ. ടോൾപ്ലാസക്ക്‌ സമീപം സൗരോർജ വിളക്കുകളും സ്ഥാപിച്ചു. മുഴപ്പിലങ്ങാട്‌ നിന്നാരംഭിച്ച്‌ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോമീറ്റർ ബൈപാസിന്റെ 95 ശതമാനത്തിലേറെ പ്രവൃത്തി തീർന്നു. കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലും മാഹിയിലും പലയിടത്തും സർവീസ്‌ റോഡിന്‌ സ്ഥലമെടുപ്പ്‌ ബാക്കിയുണ്ട്‌. മാർച്ച്‌ 31ന്‌ മുമ്പ്‌ പാലം തുറക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്‌. ഓണത്തിന്‌ മുമ്പെങ്കിലും ബൈപാസ്‌ തുറക്കുമോ എന്നാണ്‌ ഒടുവിലുയരുന്ന ചോദ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha