തേക്ക് തടികളുടെ വിൽപന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoവനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക്, മറ്റു തടികളുടെയും വിൽപന ജൂൺ ഏഴ്, 15, 22 തീയതികളിൽ നടക്കും. കണ്ണവം റിസർവ് വനത്തിലെ തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപെട്ട തേക്ക് തടികളും മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, ആഞ്ഞിലി, കുന്നിവാക, ഇരൂൾ എന്നീ തടികളുമാണ് വിൽപന നടത്തുന്നത്. ഓൺലൈൻ വഴി നടത്തുന്ന ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.mstcecommerce.com വഴിയും കണ്ണോത്ത് ഗവ.ടിമ്പർ ഡിപ്പോയിലും രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ് ബുക്ക്, ആധാർ/ തിരിച്ചറിയൽ കാർഡ്, ഇ-മെയിൽ അഡ്രസ്, ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കച്ചവടക്കാർ) എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0490 2302080, 8547602859.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha